ഇസ്താംബൂൾ‍ സ്‌ഫോടനം; മരണസംഖ്യ ആറായി


തുർ‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്‌ഫോടനത്തിൽ‍ ആറ് മരണം. ഷോപ്പിംഗ് സ്ട്രീറ്റായ ഇസ്തിക്കാലിൽ‍ ഉണ്ടായ സ്‌ഫോടനത്തിൽ‍ 53 പേർ‍ക്ക് പരുക്കേറ്റതായി തുർ‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർ‍ദോഗാൻ പറഞ്ഞു. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നുവെന്നും സുരക്ഷാ ഏജന്‍സികൾ‍ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. തുർ‍ക്കി പ്രാദേശിക സമയം ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ഇതിന് തൊട്ടുപിന്നാലെ പൊലീസ് പ്രദേശം വളഞ്ഞിരുന്നു. നഗരത്തിൽ‍ പൊലീസ് ഇപ്പോഴും പട്രോളിംഗ് നടത്തുന്നുണ്ട്. സ്‌ഫോടനത്തിൽ‍ ആളുകൾ‍ പരിഭ്രാന്തരായി ഓടിയെന്നും സ്ഥലത്ത് നാല് പേർ‍ വീണുകിടക്കുന്നത് കണ്ടെന്നും സ്‌ഫോടനസ്ഥലത്തുണ്ടായ ദൃക്‌സാക്ഷിയെ ഉദ്ദരിച്ച് വാർ‍ത്താ ഏജൻസിയായ എഎഫ്പി റിപ്പോർ‍ട്ട് ചെയ്തു. 

സ്‌ഫോടന ദൃശ്യങ്ങൾ‍ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ‍ പ്രചരിച്ചു. സ്‌ഫോടനത്തെ തുടർ‍ന്ന് സ്ഥലത്ത് വലിയ ഗർ‍ത്തം രൂപപ്പെട്ടു. 2015−16 കാലത്ത് ഇസ്താംബൂൾ‍ നഗരത്തിൽ‍ പല തവണ സ്‌ഫോടനമുണ്ടായിട്ടുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് ആണ് അന്നത്തെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്. അന്നത്തെ ആക്രമണങ്ങളിൽ‍ അഞ്ഞൂറോളം പേർ‍ കൊല്ലപ്പെടുകയും രണ്ടായിരത്തിരത്തലിധികം പേർ‍ക്ക് പരുക്കേൽ‍ക്കുകയും ചെയ്തിരുന്നു.

article-image

dyftu

You might also like

Most Viewed