യുകെയിൽ കോവിഡിന്‍റെ പുതിയ വകഭേദങ്ങൾ പടരുന്നു

യുകെയിൽ കോവിഡിന്‍റെ പുതിയ രണ്ടു വകഭേദങ്ങൾ പടരുന്നു. ബിക്യു.1, എക്സ്.ബി.ബി എന്നീ വകഭേദങ്ങളാണ് വ്യാപിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ബിക്യു.1 വകഭേദത്തിൽ 700ലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എക്സ്.ബി.ബി വകഭേദം 18 പേർക്കാണ് ബാധിച്ചത്.
ഒമിക്രോൺ വകഭേദത്തിന്‍റെ ഉപവകഭേദങ്ങളാണ് ഇവ രണ്ടുമെന്നും നിലവിലുള്ള വാക്സിനുകൾ ഇതിനെതിരേ ഫലപ്രദമാകില്ലെന്നാണ് സൂചനയെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.
നവംബർ അവസാനത്തോടെ യൂറോപ്പിലും വടക്കേ അമേരിക്കയിലും പുതിയ കോവിഡ് തരംഗം ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്.
tufti