ഫിലിപ്പീൻസിൽ നൽഗെ ചുഴലിക്കാറ്റിൽ 70ലേറെ മരണം


ഫിലിപ്പീൻസിൽ വീശിയടിക്കുന്ന നൽഗെ ചുഴലിക്കാറ്റിൽ 72 പേർ മരിച്ചതായി സർക്കാർ അറിയിച്ചു. 33 പേർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് ദിവസമായി രാജ്യത്തിന്‍റെ തെക്കൻ മേഖലയിൽ വീശി‌യടിക്കുന്ന കാറ്റ് വൻ നാശനഷ്ടമാണ് സൃഷ്ടിക്കുന്നത്. 

ചുഴലിക്കാറ്റിനെത്തുടർന്ന് രൂപപ്പെട്ട പ്രളയത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ട് മഗ്വിൻഡാനോവോ പ്രവിശ്യയിൽ മാത്രം 67 പേർ മരിച്ചു. കോറ്റാബാറ്റോ, സുൽത്താൻ കുദാരത്ത് മേഖലയിലും ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രണ്ട് ദിവസം കൂടി ഫിലിപ്പീൻസ് ഭൂപ്രദേശത്ത് തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നൽഗെ, തുടർന്ന് തെക്കൻ ചൈനാ കടലിലേക്ക് സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷകർ അറിയിച്ചിരിക്കുന്നത്.

article-image

e4u57r5

You might also like

Most Viewed