സിഡ്നിയിൽ ലഭിച്ചത് തണുത്തതും ഗുണനിലവാരം ഇല്ലാത്തതുമായ ഭക്ഷണമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം

ഓസ്ട്രേലിയയിലെ സൗകര്യങ്ങളിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. സിഡ്നിയിൽ ലഭിച്ച ഭക്ഷണത്തിലും പരിശീലന ഗ്രൗണ്ടിലും അതൃപ്തി അറിയിച്ചു. ഹോട്ടലിൽ നിന്ന് പരിശീലന ഗ്രൗണ്ടിലേക്കുളളത് 42 കിലോമീറ്റർ ദൂരമാണ്.
ഇന്ത്യൻ ടീം സിഡ്നിയിലെ പരിശീലനം ഉപേക്ഷിച്ചു. സിഡ്നിയിൽ ലഭിച്ചത് തണുത്തതും ഗുണനിലവാരം ഇല്ലാത്തതുമായ ഭക്ഷണമാണെന്ന് ഇന്ത്യൻ ടീം വെളിപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ഐസിസിക്ക് ഇന്ത്യൻ ടീം പരാതി നൽകിയിട്ടുണ്ട്. ടി−20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്.
yddfuy