എത്രയും പെട്ടെന്ന് എല്ലാ ഇന്ത്യക്കാരും യുക്രെയ്ൻ വിടണമെന്ന് ഇന്ത്യൻ എംബസി

യുക്രെയ്‌നിലെ ഇന്ത്യൻ പൗരന്മാരോട് എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന മുന്നറിയിപ്പു മായി ഇന്ത്യൻ എംബസി. കീവും ഖാർകീവും ആക്രമിക്കപ്പെട്ട കഴിഞ്ഞയാഴ്ചയും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. ഒരാഴ്ചയ്‌ക്കിടെ രണ്ടാം തവണയാണ് ഇന്ത്യൻ പൗരന്മാരോട് യുക്രെയ്‌നിൽ നിന്ന് പുറത്തുകടക്കണമെന്ന നിർദ്ദേശം നൽകുന്നത്. അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും എംബസി നൽകിയിട്ടുണ്ട്.
വിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച മാർഗ്ഗനിർദേശം പുറത്തിറക്കിയത്. വിദ്യാർത്ഥികൾ അടക്കമുള്ള എല്ലാവരും യുക്രൈൻ വിടണം എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. യുക്രൈനിലെ ഇന്ത്യക്കാർക്ക് അതിർത്തി കടക്കാനുള്ള മാർഗ നിർദേശങ്ങൾ ഇന്ത്യൻ എംബസി പുറത്തിറക്കിയിരുന്നു. ഹങ്കറി, സ്ലോവാക്യ, മോൾഡോവ, പോളണ്ട്, റൊമാനിയ അതിർത്തികൾ വഴി പുറത്ത് കടക്കാനാണ് നിർദേശം.
dsujfti