സിട്രാങ് ചുഴലിക്കാറ്റ്; ബംഗ്ലാദേശിൽ ഏഴ് മരണം

സിട്രാങ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ബംഗ്ലാദേശിൽ കര തൊട്ടു. തീരദേശ ജില്ലകളിൽ കനത്ത നാശം സംഭവിച്ചു. സംഭവത്തിൽ ഏഴുപേർ മരിച്ചു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. അസം, മേഘാലയ, മിസോറം, ത്രിപുര, അരുണാചൽ പ്രദേശ്, മണിപ്പുർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പല ഭാഗത്തും മഴ തുടരുകയാണ്. സൗത്ത് 24 പർഗാനസ്, പുർബ മേദിപൂർ എന്നിവിടങ്ങളിലാണ് കനത്ത നാശം സംഭവിച്ചിരിക്കുന്നത്.
രണ്ടു ദിവസത്തേക്ക് മഴ തുടരനാണ് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പല സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം മുപ്പതിനായിരത്തോളം ആളുകളെ മാറ്റിപാർപ്പിച്ചു. പല സ്ഥലങ്ങളിലായി സുരക്ഷാസേനയെ വിന്യസിപ്പിച്ചു. ഏത് സാഹചര്യവും നേരിടാൻ ദേശീയ ദുരന്തനിവാരണ സേന സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
dfhfj