റെഡ്ബുൾ സ്ഥാപകൻ ഡിട്രിച് മറ്റെഷിറ്റ്സ് അന്തരിച്ചു


എനർജി ഡ്രിങ്ക് കമ്പനിയായ റെഡ്ബുൾ സ്ഥാപകനും ഫോർമുല വൺ റേസിംഗ് ടീമിന്‍റെ ഉടമയുമായ ഡിട്രിച് മറ്റെഷിറ്റ്സ് അന്തരിച്ചു. 78 വയസായിരുന്നു. ഓസ്ട്രിയയിലെ ഏറ്റവും ധനികനായ ഇദ്ദേഹത്തിന് ഏകദേശം 2700 കോടി ഡോളർ ആസ്തിയാണുള്ളത്. മറ്റെഷിറ്റ്സും തായ് നിക്ഷേപകനായ ചെലിയോ യോവിദ്യയും ചേർന്ന് 1984−ലാണ് റെഡ്ബുൾ കമ്പനി തുടങ്ങിയത്. നിലവിൽ 172 രാജ്യങ്ങളിൽ റെഡ്ബുൾ പാനീയങ്ങൾ വിൽക്കുന്നുണ്ട്.
കായിക മേഖലയിലും മറ്റെഷിറ്റ്സ് തന്‍റെ സാന്നിധ‍്യം അറിയിച്ചു. ഫോർമുല വൺ കാറോട്ട മത്സരത്തിൽ റെഡ്ബുൾ റേസ് എന്ന പേരിൽ മറ്റെഷിറ്റ്സ് ടീമിനെ സ്വന്തമാക്കിയിട്ടുണ്ട്.
w47e5