ദക്ഷിണ കാനഡയിൽ കത്തിയാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു


ദക്ഷിണ കാനഡയിലെ സസ്ക്വാചാൻ പ്രവശ്യയിലുണ്ടായ കത്തിയാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ജെയിംസ് ക്രീ നേഷൻ മേഖലയിലും സമീപ പട്ടണമായ വെൽഡനിലും തദ്ദേശീയ ജനസമൂഹം അധിവസിക്കുന്ന സ്ഥലങ്ങളിൽ കാറിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തുകയായിരുന്നു. പ്രദേശത്ത് പലയിടത്തായി ഇവർ അക്രമം അഴിച്ചുവിടുകയും ജനങ്ങളെ ഭീതിലാഴ്ത്തുകയും ചെയ്തു.
സംഭവത്തെ തുടർന്ന് സർക്കാർ ജെയിംസ് ക്രീ നേഷനിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡാമിയൻ സാൻഡേഴ്സൻ, മൈൽസ് സാൻഡേഴ്സൻ എന്നിവരാണ് പ്രതികളെന്നും ഇവർക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.
hccj
Prev Post