ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലെ യുക്രെയ്ന്‍ അംബാസഡര്‍മാരെ സെലെന്‍സ്‌കി പുറത്താക്കി
ഇന്ത്യ അടക്കമുള്ള അഞ്ച് രാജ്യങ്ങളിലെ യുക്രെയ്ന്‍ അംബാസഡര്‍മാരെ പുറത്താക്കിയതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചു. ഇന്ത്യയ്ക്ക് പുറമേ ജര്‍മനി, ചെക് റിപബ്ലിക്, നോര്‍വെ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍മാരെയാണ് പുറത്താക്കിയത്. കാരണമെന്തെന്ന് വ്യക്തമല്ല. ഈ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞ ഉദ്യോഗസ്ഥര്‍ക്ക് മറ്റെന്തെങ്കിലും ചുമതല നല്‍കുമോ എന്നും വ്യക്തമല്ലെന്ന് വാര്‍ത്താ ഏജന്‍സി റോയിടേഴ്‌സ് റിപോര്‍ട് ചെയ്തു.
ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ രാജ്യാന്തര തലത്തില്‍ പിന്തുണ നേടാന്‍ സെലെന്‍സ്‌കി തന്റെ നയതന്ത്രജ്ഞരോട് ആവശ്യപ്പെട്ടിരുന്നു.