ഭീകരാക്രമണത്തിൽ പത്ത് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു

തെക്ക് പടിഞ്ഞാറൻ ബലൂചിസ്താനിലെ കെച്ചിലുണ്ടായ ഭീകരാക്രമണത്തിൽ പത്ത് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ഒരു സൈനിക ചെക്ക്പോസറ്റിനു നേരെയായിരുന്നു ആക്രമണം. ജനുവരി 25, 26 തീയതികളിലാണ് ആക്രമണമുണ്ടായത്. സൈന്യം നടത്തിയ തിരിച്ചടിയിൽ ഒരു ഭീകരവാദി കൊല്ലപ്പെടുകയും മൂന്ന് പേർ പിടിയിലാവുകയും ചെയ്തതായി സൈന്യത്തിന്റെ മാധ്യമവിഭാഗം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. തീവ്രവാദ സംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെുത്തിട്ടില്ല.
ഇറാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിർത്തിയോട് ചേർന്നുള്ള ബലൂചിസ്താനിൽ ദീർഘകാലമായിസംഘർഷങ്ങൾ നടക്കുന്നുണ്ട്. ചൈന−പാകിസ്ഥാൻ സാന്പത്തിക ഇടനാഴി (സി.പി.ഇ.സി) പദ്ധതികൾ ലക്ഷ്യമിട്ട് ബലൂച് വിമത ഗ്രൂപ്പുകൾ മുന്പ് നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.