ബ്രിട്ടീഷ് രാജ്ഞിയുടെ മകൻ ആൻഡ്രൂ രാജകുമാരന്‍റെ എല്ലാ സൈനിക രാജകീയ പദവികളും എടുത്ത് കളഞ്ഞു


ബ്രിട്ടീഷ് രാജ്ഞിയുടെ മകനായ ആൻഡ്രൂ രാജകുമാരന്‍റെ എല്ലാതരം സൈനിക രാജകീയ പദവികളും എടുത്ത് കളഞ്ഞ് ബക്കിംങ്ഹാം കോട്ടാരം. അമേരിക്കയിൽ‍ ലൈംഗിക പീഡനക്കേസിൽ‍ ആൻ‍ഡ്രൂ വിചാരണ നേരിടണം എന്ന വിധി വന്നതിന് പിന്നാലെയാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ ഈ നീക്കം. എലിസബത്ത് രജ്ഞിയാണ് ഉത്തരവ് ഇറക്കിയത്. ലൈംഗികപീഡനക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജയിലിൽ മരിക്കുകയും ചെയ്ത അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്ൈസ്റ്റന്‍റെ നിർദേശപ്രകാരം രാജകുമാരനുവേണ്ടി 17ആം വയസ്സിൽ തന്നെ എത്തിച്ചുകൊടുത്തെന്ന് വെർജീനിയ എന്ന വനിത നടത്തിയ വെളിപ്പെടുത്തലിലാണ് ഇപ്പോൾ‍ ആൻ‍ഡ്രൂവിനെതിരെ കോടതി വിധി വന്നിരിക്കുന്നത്. 

ഒരു രാജകീയ പദവിയും ഇദ്ദേഹത്തിന് ഇനിയുണ്ടാകില്ലെന്നും കേസ് ഒരു സ്വകാര്യവ്യക്തിയെപ്പോലെ ഇദ്ദേഹം നേരിടുമെന്നും ബക്കിംങ്ഹാം കോട്ടാരം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. എലിസബത്ത് രജ്ഞിയുടെ രണ്ടാമത്തെ മകനാണ് ആൻഡ്രൂ.

You might also like

Most Viewed