ഫിലിപ്പീൻസിൽ റായ് ചുഴലിക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 375 ആയി


മനില: ഫിലിപ്പീൻസിൽ റായ് ചുഴലിക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 375 ആയി ഉയർന്നു. അഞ്ഞൂറിലധികം പേർക്കാണ് പരിക്കേറ്റത്. ഇവരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. 52 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് നാഷണൽ പോലീസ് അറിയിച്ചു. ചുഴലിക്കാറ്റ് കടന്നുപോയ പ്രദേശങ്ങളിലെ വൈദ്യുതി−വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും തകർന്നതിനാൽ ദുരന്തത്തിന്‍റെ വ്യാപ്തി പൂർണമായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. മണിക്കൂറിൽ 195 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത്. 

മരങ്ങൾ കടപുഴകി വീണും മതിൽ തകർന്നുമാണ് ഒട്ടേറെയാളുകൾ കൊല്ലപ്പെട്ടത്. നിരവധി നഗരങ്ങളിൽ ഇനിയും രക്ഷാപ്രവർത്തകർക്കു കടന്നുചെല്ലാൻ കഴിഞ്ഞിട്ടില്ല. അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണു നിഗമനം.

You might also like

Most Viewed