യുഎസ്സിലും ഒമിക്രോൺ മരണം


വാഷിംഗ്ടൺ ഡിസി

കോവിഡ് വകഭേദമായ ഒമിക്രോൺ ബാധിച്ച് അമേരിക്കയിൽ ഒരാൾ മരിച്ചു. യുഎസിലെ ടെക്‌സസിലാണ് അൻപതുകാരന്‍റെ മരണം സ്ഥിരീകരിച്ചത്. വാക്സിൻ എടുക്കാത്തയാളാണ് മരിച്ചതെന്ന് ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്ത് അറിയിച്ചു. 

അമേരിക്കയിൽ‍ റിപ്പോർ‍ട്ട് ചെയ്യുന്ന ആദ്യത്തെ ഒമിക്രോൺ‍ മരണമാണിത്. വാക്‌സിൻ എടുക്കാത്തവർ‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത നിലനിൽ‍ക്കുന്നതിനാൽ‍ എല്ലാവരും വാക്‌സിൻ എടുക്കണമെന്ന് കൗണ്ടി പബ്ലിക് ഹെൽത്ത് ജനങ്ങളോട് ആവശ്യപ്പെട്ടു.

You might also like

Most Viewed