സാന്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നു പേർക്ക്
സ്റ്റോക്ഹോം: സാന്പത്തിക ശാസ്ത്രത്തിനുള്ള 2021−ലെ നൊബേൽ സമ്മാനം മൂന്നു പേർക്ക്. ഡേവിഡ് കാർഡ്, ജോഷ്വ ഡി ആംഗ്ലിസ്റ്റ്, ഗൈഡോ ഡബ്ല്യു ഇബെൻസ് എന്നീ അമേരിക്കൻ ശാസ്ത്രജ്ഞർക്കാണ് പുരസ്കാരം ലഭിച്ചത്.
തൊഴിൽമേഖലയുമായി ബന്ധപ്പെട്ട പഠനത്തിനാണ് ഡേവിഡ് കാർഡിനെ അവാർഡിന് അർഹനാക്കിയത്. കാര്യകാരണ ബന്ധങ്ങളുടെ വിശകലനത്തിനുള്ള രീതിശാസ്ത്രപരമായ സംഭാവനകൾക്കാണ് മറ്റു രണ്ടു പേർക്കും പുരസ്കാരം ലഭിച്ചത്.