കോ​വി​ഡ് ശക്തി പ്രാപിച്ചു; ഇ​റ്റ​ലി ലോക്ഡൗണിലേക്ക്


റോം: ഇറ്റലിയിൽ വീണ്ടും കോവിഡ് വ്യാപനം ശക്തമാകുന്നു. ഇതേ തു‌ടർന്ന് തിങ്കളാഴ്ച മുതൽ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. സ്കൂളുകൾ, റസ്റ്റോറന്‍റുകൾ, ഷോപ്പുകൾ, മ്യൂസിയങ്ങൾ എന്നിവ അടച്ചിടുമെന്നാണ് വിവരം. ഈസ്റ്റർ വാരാന്ത്യത്തിൽ രാജ്യവ്യാപകമായി ലോക്ക്ഡൗണും പ്രഖ്യാപിച്ചു. വത്തിക്കാനിലെ വിശുദ്ധവാരച്ചടങ്ങുകളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. റോമിനും മിലാനും ചുറ്റുമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും.  കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1,50,000 പുതിയ കോവിഡ് കേസുകളാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. മരണനിരക്കും ഉയരുകയാണ്. 

അതേസമയം, യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലിലും കോവിഡ് വ്യാപനം ശക്തമാകുകയാണ്.

You might also like

Most Viewed