ചൈനയിൽ‍ ബുദ്ധ രൂപത്തിൽ ട്രംപിന്‍റെ പ്രതിമ വിൽ‍പനക്ക്; വില 44,707 രൂപ


ബീജിംഗ്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾ‍ഡ് ട്രംപിന്റെ ബുദ്ധ രൂപത്തിലുള്ള പ്രതിമ ് ചൈനീസ് ഇ−കൊമേഴ്സ് സൈറ്റിൽ‍ വിൽ‍പനക്ക്. ശുഭ്ര വസ്ത്രധാരിയായി കണ്ണടച്ച് ശാന്തഭാവത്തിൽ‍ ഇരിക്കുന്ന ട്രംപിന്‍റെ പ്രതിമയാണ് ചൈനീസ് ഇ−കൊമേഴ്‌സ് സൈറ്റായ ടാവോബാവിൽ‍ വിൽ‍ക്കാൻ‍ വച്ചിരിക്കുന്നത്. 4.6 മീറ്റർ‍ വലുപ്പമുള്ള പ്രതിമ 3,999 യുവാൻ (44,707 രൂപ), 1.6 മീറ്റർ‍ വലിപ്പമുള്ള ചെറിയ പ്രതിമയ്ക്ക് 999 യുവാൻ (11168 രൂപ) എന്ന വിലയിൽ‍ ലഭ്യമാണ്.

ബുദ്ധമതത്തെക്കാൾ‍ എല്ലാവർ‍ക്കുമറിയാവുന്ന ട്രംപ് എന്നാണ് വിൽ‍പ്പനക്കാരൻ‍ ഈ പ്രതിമക്ക് നൽ‍കിയിരിക്കുന്ന അടിക്കുറിപ്പ്. ട്രംപിന്‍റെ ചിത്രം പ്രിന്‍റ് ചെയ്ത മാസ്ക്, ചെറിയ പ്രതിമകൾ‍, തൊപ്പികൾ‍, സോക്സ് എന്നിവ നന്നായി വിറ്റുപോവുന്നവയാണെന്ന് ഗാർ‍ഡിയൻ റിപ്പോർ‍ട്ട് ചെയ്യുന്നു. നൂറ് ട്രംപ് പ്രതിമകളാണ് വിൽ‍പനക്ക് വച്ചത്,ഇതിൽ‍ ഡസൻ കണക്കിന് പ്രതിമകൾ‍ വിറ്റുപോയതായി ചൈനീസ് മാധ്യമം റിപ്പോർ‍ട്ട് ചെയ്യുന്നു. പലരും ഒരു തമാശക്കായിട്ടാണ് ഈ പ്രതിമകൾ‍ വാങ്ങുന്നതെന്നാണ് വിൽ‍പ്പനക്കാരന്‍റെ പക്ഷം.

You might also like

Most Viewed