മ്യാൻമറിൽ പട്ടാള അട്ടിമറിയ്‌ക്കെതിരെ പ്രതിഷേധം: വെടിവെയ്പ്പിൽ എട്ട് മരണം
നേപ്യിഡോ: മ്യാൻമറിൽ പട്ടാള അട്ടിമറിയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ എട്ട് മരണം. സംഘർഷത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കൂടാതെ രാജ്യത്തെ യുഎൻ സ്ഥാനപതി ക്യോ മോ തുന്നിനേയും മ്യാൻമർ പുറത്താക്കി. സൈനിക നടപടികൾക്കെതിരെ ശക്തമായ നീക്കം നടത്തണമെന്ന് ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തെ പട്ടാള ഭരണകൂടം പുറത്താക്കിയത്. ഫെബ്രുവരി ഒന്നിനാണ് മ്യാൻമറിൽ സൈനിക അട്ടിമറി നടന്നത്.