ലോകത്ത് ആദ്യമായി ഒറ്റ ഡോസ് കോവിഡ് വാക്സിന് അംഗീകാരം നൽകി യു.എസ്
വാഷിംഗ്ടൺ: യുഎസിൽ ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്സിൻ അംഗീകരിച്ചു. രാജ്യത്ത് അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ കോവിഡ് വാക്സിനാണിത്. ലോകത്ത് ആദ്യമായാണ് ഒറ്റ ഡോസ് കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി ലഭിക്കുന്നത്. കോവിഡ് വകഭേദങ്ങൾക്കും വാക്സിൻ ഫലപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബെൽജിയം കന്പനിയായ ജാൻസനാണ് വാക്സിൻ നിർമിച്ചത്.