ഇന്തോനേഷ്യയിൽ അനധികൃത സ്വർണഖനി ഇടിഞ്ഞുവീണ് മൂന്നു പേർ മരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയിൽ അനധികൃത സ്വർണഖനി ഇടിഞ്ഞുവീണ് മൂന്നു പേർ മരിച്ചു. സുലവേസി ദ്വീപിലെ പരിജി മൗതോംഗിൽ ബുധനാഴ്ച രാത്രി ആയിരുന്നു അപകടം. മണ്ണിനടിയിൽപ്പെട്ട നിരവധിപ്പേർക്കായി തെരച്ചിൽ തുടരുന്നു. 16 പേരെ രക്ഷപ്പെടുത്തി. 23 പേരോളം ഖനിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരിച്ചവരിൽ നാൽ പേർ സ്ത്രീകളാണ്. പോലീസും സൈന്യവും സ്ഥലത്തെത്തി ദുരന്തനിവാരണ സേനയ്ക്കൊപ്പം രക്ഷാപ്രവർത്തനം നടത്തുകയാണ്.
എന്നാൽ ഒറ്റപ്പെട്ട സ്ഥലമായതിനാൽ പ്രദേശത്ത് എത്തിച്ചേരുന്നത് വിഷമകരമാണ്. ഖനിയിലെ ഉറപ്പില്ലാത്ത മണ്ണും രക്ഷാപ്രവർത്തനത്തിന് തടസമായിനിൽക്കുകയാണ്.