സിംഗപ്പൂരിൽ വർക്ക്ഷോപ്പിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു

സിംഗപ്പൂർ: സിംഗപ്പൂരിൽ അഗ്നിരക്ഷാ ഉപകരണങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്‍റെ വർക്ക്ഷോപ്പിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു.
അഞ്ചു പേരുടെ നില ഗുരുതരമാണ്. തുവാസിൽ വ്യവസായമേഖലയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.