ഇന്ത്യ−പാക് വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് അമേരിക്ക

വാഷിംഗ്ടൺ: ഇന്ത്യ−പാക് വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് അമേരിക്ക. ദക്ഷിണേഷ്യയിൽ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ക്രിയാത്മക നടപടിയാണിതെന്ന് അമേരിക്ക പ്രസ്താവനയിൽ പറഞ്ഞു.
ബൈഡൻ ഭരണകൂടം പാക്കിസ്ഥാനുൾപ്പെടെ മേഖലയിലെ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിവരികയാണ്. അതിർത്തിയിലെ ഈ പുരോഗതി മുന്നോട്ടുകൊണ്ടുപോകാൻ ഇരു രാജ്യങ്ങളെയും അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.