ഇന്ത്യയിൽനിന്നും രണ്ട് കോടി കോവിഡ് വാക്സിനുകൾ വാങ്ങാനൊരുങ്ങി ബ്രസീൽ

ബ്രസീലിയ: ഇന്ത്യയിൽനിന്നും രണ്ട് കോടി കോവിഡ് വാക്സിനുകൾ വാങ്ങാനൊരുങ്ങി ബ്രസീൽ. ബ്രസീൽ ആരോഗ്യമന്ത്രി ഇന്ത്യ ഭാരത് ബയോടെകുമായി ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചു. മാർച്ച്, മേയ് മാസങ്ങളോടെ രണ്ട് കോടി കോവാക്സിൻ കൈമാറാനാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. വകഭേദം വന്ന കോവിഡിനെ നേരിടുന്നതിന് വേഗത്തിൽ കൂടുതൽ വാക്സിൻ വാങ്ങാനാണ് ബ്രസീൽ തയാറെടുക്കുന്നത്.