കോവിഡിന്‍റെ രണ്ടാം വരവ് സ്പെയിനിൽ അടിയന്തരാവസ്ഥ

മാഡ്രിഡ്: കോവിഡ് കേസുകളുടെ രണ്ടാം വരവിനേത്തുടർന്ന് സ്പെയിനിൽ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോസ് സാഞ്ചസ് ആണ് ഞായറാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പുതിയ അടിയന്തരാവസ്ഥ മേയ് മാസം ആദ്യം വരെ നീണ്ടു നിൽക്കുമെന്നാണ് അനൗദ്യോഗിക വിവരങ്ങൾ. കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് ചേർന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ ടെലിവിഷൻ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. ഇത് മുൻനിർത്തിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.