യുദ്ധത്തിന് സജ്ജരാകാൻ സൈന്യത്തോട് ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡണ്ട്

ബെയ്‌ജിംഗ്: ചൈനീസ് സൈനികർ മുഴുവൻ മനസും ശക്തിയും കേന്ദ്രീകരിച്ച് യുദ്ധത്തിന് ഒരുങ്ങാൻ തയാറാകണമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗിന്‍റെ ആഹ്വാനം. ചൊവ്വാഴ്ച ഗുവാംഗ്ഡോംഗിൽ സൈനിക ക്യാന്പ് സന്ദർശിച്ചപ്പോഴാണ് ജിന്‍പിംഗിന്‍റെ ആഹ്വാനം. തായ്‌വാൻ പ്രശ്‌നത്തിൽ അമേരിക്കയുമായുള്ള സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിലാണ് ഷീ ജിൻപിംഗിന്‍റെ ആഹ്വാനമെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തായ്‌വാൻ ആയുധങ്ങൾ വിൽക്കാനുള്ള പദ്ധതി ഉടനടി റദ്ദാക്കണമെന്നും യുഎസ്−തായ്‌വാൻ സൈനിക സഹകരണം അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു.