പ്രതിപക്ഷനേതാവ് അലക്സി നവൽനിക്കു വിഷബാധയേറ്റ സംഭവം: റഷ്യൻ നേതാക്കൾക്കെതിരെ ഉപരോധം


ബ്രസൽസ്: റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനിക്കു വിഷബാധയേറ്റ സംഭവത്തിൽ റഷ്യയിലെ ഫെഡറൽ സെക്യൂരിറ്റി സർവീസ് മേധാവി അലക്സാണ്ടർ ബോർട്ടിനിക്കോവ്, രണ്ടു സഹമന്ത്രിമാർ എന്നിവരടക്കം ആറു പേർക്കെതിരേ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. രാസായുധ നിർവ്യാപന നയപ്രകാരമാണു നടപടിയെന്നു യൂണിയൻ വൃത്തങ്ങൾ വിശദീകരിച്ചു.
സോവിയറ്റ് കാലത്തെ രാസായുധമായ നോവിചോക് ആണ് നവൽനിക്കെതിരേ പ്രയോഗിക്കപ്പെട്ടതെന്നു കണ്ടെത്തിയിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി ജർമനിയിലേക്കു മാറ്റപ്പെട്ട നവൽനി സുഖംപ്രാപിച്ചുവരികയാണ്.