കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; നിരോധനാജ്ഞ ഉൾപ്പെടെ കടുത്ത നടപടികളുമായി ഫ്രാ​ൻ‌​സ്


പാരീസ്: ഫ്രാൻ‌സിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ രാജ്യത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ശനിയാഴ്ച മുതൽ പാരീസ്, ലിയോൺ ഉൾപ്പെടെ എട്ട് പ്രധാന നഗരങ്ങളിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു.  മതിയായ കാരണമില്ലാതെ രാത്രിയിൽ വീടുവിട്ട് പുറത്തിറങ്ങരുതെന്ന് അധികൃതർ അറിയിച്ചു. 

നാല് ആഴ്ചയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന കോവിഡ് കേസുകൾ 3,000 ആയി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡണ്ട് മാക്രോൺ പറഞ്ഞു. രാജ്യത്ത് വ്യാഴാഴ്ച 30,621 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇത് 22,591 ആയിരുന്നു. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 809,684 ആയി. 88 മരണങ്ങളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. ആകെ 33,125 മരണങ്ങളാണ് ഉണ്ടായത്.

You might also like

Most Viewed