ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥതയ്ക്ക് തയ്യാറായി റഷ്യ

മോസ്കോ: ഖത്തർ ഉപരോധം ഉൾപ്പെടെയുള്ള ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് റഷ്യ. റഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിദേശകാര്യമന്ത്രി സെർജി ലാവ്റോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. തർക്കങ്ങളിൽ ഉൾപ്പെട്ട രാജ്യങ്ങൾ അഭ്യർത്ഥിക്കുകയാണെങ്കിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
അതേസമയം ഇതുവരെ ആരും റഷ്യയോട് അത്തരമൊരുകാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും ലാവ്റോവ് പറഞ്ഞു.ജി.സി.സി രാജ്യങ്ങൾ ഉൾപ്പടെ എല്ലാവരുമായും റഷ്യ നല്ല ബന്ധമാണ് പുലർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.