മുൻ കനേഡിയൻ പ്രധാനമന്ത്രി ജോണ്‍ ടർണർ അന്തരിച്ചു

ടോറന്റോ: കാനഡയുടെ മുൻ പ്രധാനമന്ത്രി ജോൺ നാപിയർ വിൻദാം ടർണർ (91) അന്തരിച്ചു. 79 ദിവസങ്ങളാണ് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നത്. പ്രതിപക്ഷ നേതാവ്, ധനമന്ത്രി, നിതിന്യായ വകുപ്പ് മന്ത്രി, സോളിസിറ്റർ ജനറൽ, രജിസ്ട്രാർ ജനറൽ തുടങ്ങിയ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.