ഭര്‍ത്താവ് ഭീകരാക്രമണത്തില്‍ മരിച്ചതിന്റെ പ്രധാന കാരണം ട്വിറ്ററെന്നു ഭാര്യ


കാലിഫോര്‍ണിയ: ഭര്‍ത്താവ് ഭീകരാക്രമണത്തില്‍ ആണെങ്കിലും അതിന്റെ പ്രധാന കാരണം ട്വിറ്ററാണെന്ന വാദവുമായി യുവതി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ജോര്‍ദാനിലെ പൊലീസ് ട്രെയിനിങ് സെന്ററിലുണ്ടായ ഐഎസ് ആക്രമണത്തിലാണ് യുവതിയുടെ ഭര്‍ത്താവ് ലോയ്ഡ് കൊല്ലപ്പെട്ടത്. ഐഎസിന്റെ വളര്‍ച്ചയ്ക്ക് ട്വിറ്റര്‍ സാഹചര്യമൊരുക്കിയെന്നും, ആള്‍ക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് പിന്തുണ നല്‍കിയെന്നുമാണ് യുവതിയുടെ ആരോപണം.

ട്വിറ്ററടക്കമുള്ള സാമൂഹ മാധ്യമങ്ങളിലൂടെയാണ് ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഇതിന്റെ ഫലമായുണ്ടായ ഐഎസ് ആക്രമണത്തിലാണ് തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്നും ഈ മാധ്യമങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും യുവതി ആരോപിച്ചു. ട്വിറ്ററിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യുവതി പറഞ്ഞു.

കാര്യം പരാമര്‍ശിച്ച് യുവതി കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതിയില്‍ 17ഓളം പേജുകളുള്ള പരാതി നല്‍കി. കോടതി പരാതി സ്വീകരിച്ച് ട്വിറ്ററിനോട് വിശദീകരണം ആരാഞ്ഞു.

സാമൂഹ മാധ്യമമായ ട്വിറ്റര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനും അത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കാനും തെരഞ്ഞെടുക്കുന്നതിലും തങ്ങള്‍ക്കും ആശങ്കയുണ്ടെന്ന് ട്വിറ്റര്‍ വക്താക്കള്‍ വ്യക്തമാക്കി. ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്ന അത്തരം പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും അവയ്ക്ക് ട്വിറ്ററില്‍ യാതൊരു വിധത്തിലമുള്ള സ്ഥാനവുമില്ലെന്നും ട്വിറ്റര്‍ വക്താക്കള്‍ അറിയിച്ചു.

ഭീകരവാദവുമായി നേരിയ ബന്ധമുള്ള തരത്തിലുള്ള സന്ദേശങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും ട്വിറ്റര്‍ നേരത്തെ നിരോധനമേര്‍പ്പെടുത്തിയിരുന്നു. തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ തകര്‍ത്തതിന് നിരവധി ട്വിറ്റര്‍ ജീവനക്കാര്‍ക്ക് ഐഎസിന്റെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

You might also like

Most Viewed