പുതിയ മാർപാപ്പയുടെ തെരഞ്ഞെടുപ്പ്; പേപ്പൽ കോൺക്ലേബ് മേയ് ഏഴിന്

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേബ് മേയ് ഏഴിന് ചേരാൻ തീരുമാനം. തിങ്കളാഴ്ച ചേർന്ന കർദിനാൾമാരുടെ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. പേപ്പല്‍ കോണ്‍ക്ലേവ് എന്ന പേരില്‍ നടക്കുന്ന സമ്മേളത്തില്‍ രഹസ്യവോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക.
80 വയസില്‍ താഴെയുളള 138 കര്‍ദിനാൾമാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക. ഇതിൽ ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാരാണുള്ളത്. സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ, കർദിനാൾ ആന്‍റണി പൂല എന്നിവർക്കാണ് ഇന്ത്യയിൽനിന്നു വോട്ടവകാശമുള്ളത്.
്േോി്ിേ്ിേ