പാകിസ്താന്റെ ആണവായുധങ്ങൾ പ്രദർശിപ്പിക്കാനുള്ളതല്ല,130 ആണവായുധങ്ങളും മിസൈലുകളും ഇന്ത്യയ്ക്കു വേണ്ടി മാത്രം സൂക്ഷിച്ചിട്ടുണ്ട്: പാക് മന്ത്രി


പാകിസ്താന്റെ ആണവായുധങ്ങൾ പ്രദർശിപ്പിക്കാനുള്ളതല്ലെന്ന് പാക്മന്ത്രി ഹനീഫ് അബ്ബാസി. 130 ആണവായുധങ്ങളും മിസൈലുകളും ഇന്ത്യയ്ക്കു വേണ്ടി മാത്രം സൂക്ഷിച്ചിട്ടുണ്ടെന്ന് പാക്മന്ത്രി മുന്നറിയിപ്പ് നൽകി.

ജലവിതരണം നിർത്തിയാൽ യുദ്ധത്തിന് തയ്യാറെടുക്കും. വ്യോമാതിർത്തി അടച്ചിടൽ പാകിസ്താൻ തുടർന്നാൽ ഇന്ത്യൻ വിമാന കമ്പനികൾ തകരുമെന്നും പാക് റെയിൽവേ മന്ത്രി വ്യക്തമാക്കി. സിന്ധു നദീജല കരാർ നിർത്തിവച്ചുകൊണ്ട് പാകിസ്താനിലെ ജലവിതരണം നിർത്താൻ ഇന്ത്യ ധൈര്യപ്പെട്ടാൽ അത് ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിന് തയ്യാറെടുക്കണമെന്ന് അബ്ബാസി പറഞ്ഞു.

പാകിസ്താന്റെ ആണവായുധങ്ങൾ പ്രദർശിപ്പിക്കാനുള്ളതല്ലെന്നും, അവയുടെ സ്ഥാനങ്ങൾ രാജ്യത്തുടനീളം ഒളിഞ്ഞിരിക്കുന്നുവെന്നും, പ്രകോപനമുണ്ടായാൽ ആക്രമിക്കാൻ തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.”അവർ നമുക്കുള്ള ജലവിതരണം നിർത്തിയാൽ, അവർ ഒരു യുദ്ധത്തിന് തയ്യാറാകണം. നമ്മുടെ കൈവശമുള്ള സൈനിക ഉപകരണങ്ങൾ, മിസൈലുകൾ പ്രദർശിപ്പിക്കാനുള്ളതല്ല.

രാജ്യത്തുടനീളം നമ്മുടെ ആണവായുധങ്ങൾ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആർക്കും അറിയില്ല. ഞാൻ വീണ്ടും പറയുന്നു, ഈ ബാലിസ്റ്റിക് മിസൈലുകൾ, അവയെല്ലാം നിങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്,” പാക് മന്ത്രി മുന്നറിയിപ്പ് നൽകി.

പാകിസ്താൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചിട്ടതിനെത്തുടർന്നുണ്ടായ തടസ്സത്തെക്കുറിച്ച് പരാമർശിച്ച് മന്ത്രി. വെറും രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യൻ വ്യോമയാനത്തിൽ അത് സൃഷ്ടിച്ച കുഴപ്പങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇതുപോലെ കാര്യങ്ങൾ 10 ദിവസം കൂടി തുടർന്നാൽ ഇന്ത്യയിലെ വിമാനക്കമ്പനികൾ പാപ്പരാകും” അബ്ബാസി പറഞ്ഞു.

article-image

XFGBGDF

You might also like

Most Viewed