ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു


കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. 88ആം വയസ്സിൽ കാസ സാന്‍റ മാർട്ടയിൽ വസതിയിലായിരുന്നു അന്ത്യം. വത്തിക്കാൻ വിഡിയോ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഏറെക്കാലം ചികിത്സയിലായിരുന്നെങ്കിലും സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തിലായിരുന്നെങ്കിലും ഇന്നലെ അദ്ദേഹം അൽപനേരം സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ ബാൽകണിയിൽ വിശ്വാസികൾക്ക് അനുഗ്രഹം നൽകിയിരുന്നു.

1936ൽ ജനിച്ച അദ്ദേഹം ലാറ്റിൻ അമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയായിരുന്നു. 56 വർഷം മുമ്പ് വൈദികനായ അദ്ദേഹം 2001ൽ കർദിനാളായി. 266-ാമത്തെ മാർപാപ്പയായി.

article-image

േോ്േി

You might also like

Most Viewed