താലിബാനുള്ള നിരോധനം നീക്കി റഷ്യ

അഫ്ഗാനിസ്താൻ ഭരിക്കുന്ന താലിബാനുള്ള നിരോധനം നീക്കി റഷ്യൻ സുപ്രീംകോടതി. പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫിസ് ആവശ്യപ്പെട്ടത് പ്രകാരമാണ് കോടതി ഉത്തരവ്. 2003ലാണ് താലിബാനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ നിരോധിച്ചത്.
അതേസമയം, മേഖലയിലെ വൻ ശക്തിയാകാൻ ശ്രമിക്കുന്ന റഷ്യ വിവിധ പരിപാടികളിലേക്ക് താലിബാൻ പ്രതിനിധികളെ നേരത്തെ ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ നടന്ന സെന്റ് പീറ്റേഴ്സ്ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിൽ താലിബാൻ പങ്കെടുത്തിരുന്നു.
സ്ത്രീ സ്വാതന്ത്ര്യവും പൗരാവകാശവും അടിച്ചമർത്തുന്നതിന്റെ പേരിൽ കടുത്ത വിമർശനം നേരിടുന്ന താലിബാനെ സംബന്ധിച്ച് റഷ്യൻ നടപടി വലിയ രാഷ്ട്രീയ വിജയമാണ്.
2021ൽ യു.എസ് സൈന്യം പിന്മാറിയത് മുതൽ അഫ്ഗാനിസ്താനുമായി ബന്ധം ശക്തമാക്കാനുള്ള നീക്കത്തിലാണ് റഷ്യ. തലസ്ഥാനമായ കാബൂളിൽ നയതന്ത്ര ആസ്ഥാനം നിലനിർത്തുന്ന രാജ്യംകൂടിയാണ് റഷ്യ.
jkghkjh