ക്രൂ മുഴുവനും വനിതകള്‍, ചരിത്രം കുറിച്ച് ബഹിരാകാശ യാത്ര; 10 മിനിറ്റ് ദൗത്യം പൂര്‍ത്തിയാക്കി ബ്ലൂ ഒറിജിന്‍

വാഷിങ്ടണ്‍: വെസ്റ്റ് ടെക്‌സസില്‍ നിന്ന് കുതിച്ചുയര്‍ന്ന ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റ് വിക്ഷേപണം വിജയകരം. എയ്‌റോ സ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിന്‍ അയച്ച ന്യൂഷെപ്പേര്‍ഡ് റോക്കറ്റില്‍ ആറ് വനിതകളാണുണ്ടായിരുന്നത്. 10 മിനിറ്റ് ദൗത്യം പൂര്‍ത്തിയാക്കി ക്രൂ ക്യാപ്‌സൂള്‍ ഭൂമിയില്‍ തിരിച്ചെത്തി.
സംഘത്തില്‍ പ്രശസ്ത പോപ് ഗായിക കാറ്റി പെറിയും ഉണ്ടായിരുന്നു. ഇതാദ്യമായാണ് ഒന്നിലേറെ പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാകുന്നത്. യാത്രക്കാര്‍ക്ക് നാല് മിനിറ്റ് വരെ ഭാരരഹിത അവസ്ഥ അനുഭവപ്പെട്ടു.
ഈ ദൗത്യത്തില്‍ ഭൂമിക്കും ബഹിരാകാശത്തിനുമിടയിലുള്ള കര്‍മാന്‍ ലൈനിന്റെ മുകളിലൂടെയായിരിക്കും പേടകം സഞ്ചരിച്ചത്. കാറ്റി പെറിയെ കൂടാതെ ഐഷ ബോവ്, അമാന്‍ഡ് ന്യൂഗുയെന്‍, ഗെയില്‍ കിങ്, കെറിയാന്‍ ഫ്‌ളിന്‍, ലോറന്‍ സാഞ്ചസ് എന്നിവരാണ് യാത്രയില്‍ പങ്കെടുത്ത മറ്റ് സ്ത്രീകള്‍. ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള എയ്‌റോസ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റ് നടത്തിയ 11ാം മനുഷ്യ ബഹിരാകാശ ദൗത്യമാണ് എന്‍എസ് -31.
aa