മോദിയുടെ ക്ഷണം സ്വീകരിച്ചു, പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സ്ഥിരീകരിച്ച് റഷ്യ


റഷ്യന്‍ പ്രസിഡന്‌റ് വ്ലാഡിമിർ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സ്ഥിരീകരിച്ച് റഷ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം പ്രസിഡന്റ് സ്വീകരിച്ചെന്നും സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ പറഞ്ഞു. റഷ്യൻ ഇന്റർനാഷണൽ അഫയേഴ്‌സ് കൗൺസിൽ സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടർച്ചയായി മൂന്നാം തവണ അധികാരത്തിലേറിയ നരേന്ദ്ര മോദി റഷ്യയിലേക്കാണ് തന്റെ ആദ്യ വിദേശ സന്ദർശനം നടത്തിയതെന്നും ഇനി തങ്ങളുടെ ഊഴമാണെന്നും ലാവ്‌റോവ പറഞ്ഞു. പുടിന്റെ സന്ദർശനം സ്ഥിരീകരിച്ച ലാവറോവ എന്നാൽ സന്ദര്‍ശനത്തിന്‌റെ തീയതികള്‍ സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

article-image

ERERERERERW

You might also like

Most Viewed