ഹമാസ് നേതാവ് സലാഹ് അൽ-ബർദാവിൽ കൊല്ലപ്പെട്ടു


തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് രാഷ്ട്രീയ നേതാവ് സലാഹ് അൽ-ബർദവീൽ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ അൽ മവാസി മേഖലയിലെ ടെന്‍റിന് നേരെയുണ്ടായ ആക്രമണത്തിൽ ഭാര്യയും കൊല്ലപ്പെട്ടിട്ടുണ്ട്. ഭാര്യയോടൊപ്പം പ്രാർഥിക്കുന്നതിനിടെയാണ് ആക്രമണമെന്ന് ഹമാസ് പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഹമാസ് നേതൃത്വത്തിന്‍റെ മാധ്യമ ഉപദേഷ്ടാവായ താഹിർ അൽ-നോനോ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ശനിയാഴ്ച പുലർച്ചെ മുതൽ വിവിധ പ്രദേശങ്ങളിലായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 32 പലസ്തീനികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. റഫ നഗരത്തിലെ താൽ അൽ-സുൽത്താൻ പരിസരത്ത് ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

article-image

fggersfeadarswasw

You might also like

Most Viewed