എറെ നാളുകൾക്കുശേഷം മാര്‍പാപ്പ ഇന്ന് വിശ്വാസികളെ അഭിവാദ്യം ചെയ്യും


ശ്വാസകോശസംബന്ധമായ രോഗം മൂലം ഒരു മാസത്തിലേറെയായി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഉച്ചയ്ക്കായിരിക്കും ഡിസ്ചാർജ് ചെയ്യുക. ഇതിനു മുന്നോടിയായി വിശ്വാസികൾക്ക് ആശീർവാദം നൽകും. ആശുപത്രിയുടെ ജാലകത്തിങ്കൽ നിന്നായിരിക്കും വിശ്വാസികൾക്ക് ആശീർവാദം നൽകുകയെന്ന് വത്തിക്കാൻ അറിയിച്ചു. ഇതിനു മുന്നോടിയായി ത്രികാല ജപവുമുണ്ടായിരിക്കും. ത്രികാല ജപത്തിനുശേഷമുള്ള സന്ദേശം നൽകില്ല. പകരം മുൻകൂട്ടി തയാറാക്കിയ സന്ദേശത്തിന്‍റെ പ്രിന്‍റ് വിശ്വാസികൾക്കു വിതരണം ചെയ്യും.

ആശുപത്രിയിലായി 37 ദിവസത്തിനുശേഷമാണ് മാർപാപ്പ വിശ്വാസികളെ നേരിൽ കാണുന്നത്. അതേസമയം, ആരോഗ്യനില മെച്ചപ്പെട്ട മാർപാപ്പയ്ക്ക് വത്തിക്കാനിൽ രണ്ടു മാസത്തെ വിശ്രമം അനിവാര്യമാണെന്നും മെഡിക്കൽ സംഘത്തിൽപ്പെട്ട ഡോക്‌ടർ അറിയിച്ചു. ശ്വാസനാള വീക്കത്തെത്തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

article-image

ംെ നമനെമനെമ

You might also like

Most Viewed