അരെങ്കിലും ഞങ്ങൾക്കെതിരെ വരികയാണെങ്കിൽ അവർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ്


ഇറാന് കാര്യങ്ങൾ പറയാൻ പ്രതിനിധികളുടെ ആവശ്യമില്ലെന്ന് പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈ. യെമനിലെ ഹൂതികൾ ഉൾപ്പടെ മിഡിൽ ഈസ്റ്റിൽ ആരും ഇറാനെ പ്രതിനിധികരീക്കുന്നില്ല. ഇവരെല്ലാം സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും ആയത്തുള്ള ഖാംനഈ പറഞ്ഞു.

യെമന് അവരുടേതായ താൽപര്യങ്ങളുണ്ടാവും. മേഖലയിലെ മറ്റ് തീവ്രവാദ ഗ്രൂപ്പുകൾക്കും അവരുടേതായ ലക്ഷ്യങ്ങളുണ്ടാവും. ആരുമായും തർക്കമോ പോരാട്ടമോ ഞങ്ങൾ ആരംഭിച്ചിട്ടില്ല. അരെങ്കിലും ഞങ്ങൾക്കെതിരെ വരികയാണെങ്കിൽ അവർക്ക് കനത്ത തിരിച്ചടി നൽകുമെന്നും ഖാംനഈ പറഞ്ഞു. യെമനിൽ നടക്കുന്ന ആഭ്യന്തര യുദ്ധത്തിൽ ഹൂതികൾ മേധാവിത്വം നേടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളിൽ ഇറാനെ കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഹൂതികൾക്ക് ആയുധം നൽകരുതെന്ന് ട്രംപ് വീണ്ടും ഇറാന് മുന്നറിയിപ്പ് നൽകി. ഹൂതികൾക്കുള്ള ആയുധങ്ങളും പിന്തുണയും ഇറാൻ കുറച്ചിട്ടുണ്ടെന്നും തെളിവുകൾ നൽകാതെ ട്രംപ് അവകാശപ്പെട്ടു. ഹൂതികൾക്ക് ആയുധം നൽകുന്നത് പൂർണമായും ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യമൻ ആസ്ഥാനമായ ഹൂതി വിമതരെ ഉന്മൂലനം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹൂതി കേന്ദ്രങ്ങളിൽ വീണ്ടും യു.എസ് കനത്ത വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രംപ് സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പ്രസ്താവന പങ്കുവെച്ചത്. വ്യോമാക്രമണം അപരിഷ്‍കൃതരായ ഹൂതികൾക്ക് കനത്തനാശമാണുണ്ടാക്കിയത്. ആക്രമണം ഇനിയും രൂക്ഷമാകുന്നത് കാണാം. തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമല്ലിത്. ഒരിക്കലും അങ്ങനെയാകില്ലെന്നും ട്രംപ് വ്യക്തമാക്കി.

article-image

dsgdg

You might also like

Most Viewed