പുനെയിൽ മിനി ബസിന് തീപിടിച്ച് നാല് പേർ വെന്തുമരിച്ചു


മഹാരാഷ്ട്രയിലെ പുനെയിൽ മിനി ബസിന് തീപിടിച്ച് നാല് പേർ വെന്തുമരിച്ചു. തൊഴിലാളികളെ ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്വകാര്യ കന്പനിയുടെ ട്രാവലറിനാണ് തീപിടിച്ചത്. 14 പേരാണ് ട്രാവലറിലുണ്ടായിരുന്നു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഹിഞ്ചേവാഡി ഐടി പാർക്ക് ഏരിയയിൽ വച്ച് രാവിലെ 7.30 ഓടെയാണ് തീ പിടിത്തമുണ്ടായത്. സുഭാഷ് ഭോസാലെ, ശങ്കർ ഷിൻഡെ, ഗുരുദാസ് ലോകരെ, രാജു ചവാൻ എന്നിവർ മരിച്ചതെന്നാണ് പ്രാഥമിക വിവരം. വാഹനം ഓടുന്നതിനിടെ ഡ്രൈവറിന്‍റെ സീറ്റിനു സമീപത്തുനിന്നാണ് തീപിടിത്തമുണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഡ്രൈവറും എട്ട് യാത്രക്കാരും പുറത്തേയ്ക്ക് രക്ഷപ്പെട്ടു.

article-image

AEFADFSASSAD

You might also like

Most Viewed