സിറിയയിൽ താൽകാലിക ഭരണഘടന പ്രഖ്യാപിച്ച് ഇടക്കാല പ്രസിഡന്റ്

സിറിയയിൽ താൽകാലിക ഭരണഘടന പ്രഖ്യാപിച്ച് ഇടക്കാല പ്രസിഡന്റ്. ഇനിയുള്ള അഞ്ച് വർഷം ഈ ഭരണഘടന അനുസരിച്ചായിരിക്കും സിറിയയുടെ ഭരണം. ഭരണഘടന പ്രഖ്യാപനം സിറിയയുടെ പുതിയ ചരിത്രപ്പിറവിക്ക് തുടക്കം കുറിക്കുമെന്ന് ഇടക്കാല പ്രസിഡന്റ് അഹ്മദ് അൽ ഷാറ പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് ഭരണഘടനാ പ്രഖ്യാപനത്തിന്റെ കരട് തയാറാക്കാൻ അൽ ഷാറ സമിതിയെ നിയോഗിച്ചത്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നേടാനും ജോലി ചെയ്യാനുള്ള അവകാശവും രാഷ്ട്രീയ അവകാശവും മാധ്യമങ്ങൾക്ക് ആവിഷ്‍കാര സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനൽകുന്നു. ബശ്ശാറുൽ അസദിന്റെ നേതൃത്വത്തിലുള്ള സർക്കാറിനെ താഴെയിറക്കി സിറിയയിൽ വിമതർ ഭരണത്തിൽ വന്ന് മൂന്നു മാസത്തിന് ശേഷമാണ് ഭരണഘടന പ്രഖ്യാപണം. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു പുതിയ സിറിയയാണ് ഇനിയുണ്ടാവുകയെന്നും അൽ ഷാറ പ്രഖ്യാപിച്ചു. സിറിയയുടെ ഒരു പുതിയ ചരിത്രത്തിന് ഈ ഭരണഘടന പ്രഖ്യാപനം തുടക്കം കുറിക്കുമെന്ന് പ്രത്യാശിക്കുന്നു. അടിച്ചമർത്തലുകളെ നീതികൊണ്ടും കഷ്ടപ്പാടുകളെ കരുണകൊണ്ടും മാറ്റിസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
EWFERWEWE