സുനിത വില്യംസ് ഭൂമിയിലെത്താന്‍ വൈകും; സ്‌പേസ് എക്‌സിന്റെ ക്രൂ-10 ദൗത്യം മുടങ്ങി


സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്താന്‍ ഇനിയും വൈകും. ഇരുവരേയും ഉടന്‍ തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യം മുടങ്ങി. ലോഞ്ച് പാഡിലെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് ദൗത്യം മാറ്റിവച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സാങ്കേതിക പ്രശ്‌നം പരിഹരിച്ചുകൊണ്ടുള്ള ഒരു പുതിയ വാഹനവുമായി പുറപ്പെടുന്ന ഒരു റോക്കറ്റാണ് ക്രൂ-10 ദൗത്യത്തിന്റെ ഭാഗമായി സ്‌പേസ് എക്‌സ് ഫ്‌ളോറിഡയില്‍ നിന്ന് നിക്ഷേപിക്കാനിരുന്നത്.

ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ഗ്രൗണ്ട് സപ്പോര്‍ട്ട് ക്ലാമ്പ് ആമിലെ ഹൈഡ്രോളിക് സിസ്റ്റം തകരാറിലാണെന്നും അതിനാല്‍ ദൗത്യം മുടങ്ങിയതായും നാസ ഔദ്യോഗികമായി അറിയിച്ചു. നാസ കണക്കുകൂട്ടുന്നതിലും നേരത്തെ സുനിതയേയും ബുച്ചിനേയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഉറ്റ സുഹൃത്തും ഉപദേഷ്ടാവുമായ ഇലോണ്‍ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് തന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് വഴി ഒരു ദൗത്യത്തിന് മസ്‌ക് സമ്മതം മൂളിയത്.

article-image

ADEFDFSVCDFS

You might also like

Most Viewed