72ആമത് ലോക സുന്ദരി കിരീട മത്സരം തെലങ്കാനയിൽ

72ആമത് ലോക സുന്ദരി കിരീട മത്സരം ഇത്തവണ ദക്ഷിണേന്ത്യൻ സംസ്ഥാനമായ തെലങ്കാനയിൽ നടക്കും. മെയ് 7 മുതൽ 31 വരെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഉദ്ഘാടനവും ഗ്രാൻഡ് ഫിനാലെയും ഹൈദരാബാദിൽ നടക്കുമ്പോൾ മറ്റ് പരിപാടികൾ സംസ്ഥാനത്തിൻ്റെ മറ്റു ഭാഗങ്ങളിലാകും നടക്കുക.
മിസ് വേൾഡ് ലിമിറ്റഡ് ചെയർപേഴ്‌സണും സിഇഒയുമായ ജൂലിയ മോർലിയും ടൂറിസം സംസ്കാരം പൈതൃകം യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി സ്മിത സഭർവാളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കിരീടം ചൂടിയ ചെക്ക് റിപ്പബ്ലിക്കൻ സുന്ദരി ക്രിസ്‌റ്റിന പിസ്കോവ ഇത്തവണത്തെ വിജയിയെ കിരീടമണിയിക്കും.
ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 വിജയി നന്ദിനി ഗുപ്‌ത ഇന്ത്യയെ പ്രതിനിധീകരിക്കും. 120 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളാണ് മത്സരിക്കാനായി ഇന്ത്യയിലേക്ക് എത്തുന്നത്.