ന്യൂമോണിയ; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീർണം

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കടുത്ത ന്യൂമോണിയ ബാധിച്ചതായി വത്തിക്കാന്‍. ഇത് അദ്ദേഹത്തിന്‍റെ ആരോഗ്യനില കൂടുതൽ സങ്കീർമാക്കിയെന്നും വത്തിക്കാൻ അറിയിച്ചു. 88-കാരനായ മാർപാപ്പ കഴിഞ്ഞ ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുകയാണ്. പോളി മൈക്രോബിയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇന്ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിവാര സദസ് റദ്ദാക്കിയിട്ടുണ്ട്. ആരോഗ്യാവസ്ഥ തൃപ്തികരമല്ലെങ്കിലും അദ്ദേഹം സന്തോഷവാനാണെന്നും വത്തിക്കാന്‍ അറിയിച്ചു.
cvcgvnbgdcv