ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബവീട് ഇടിച്ചു നിരത്തി തീയിട്ടു


ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബവീട് ഇടിച്ചുനിരത്തി പ്രതിഷേധക്കാർ. ഹസീനയുടെ രാഷ്ട്രീയ പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. സമൂഹ മാധ്യമങ്ങളിലൂടെ ഹസീന ജനങ്ങളെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധക്കാർ വീട് ഇടിച്ച് നിരത്തി തീയിട്ടത്. ആയിരത്തിലേറെ കലാപകാരികളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

കലാപകാരികള്‍ക്ക് ഒരു കെട്ടിടം തകര്‍ക്കാന്‍ കഴിയും. പക്ഷേ, ചരിത്രം മായ്ക്കാന്‍ കഴിയില്ലെന്ന് ഷെയ്ഖ് ഹസീന പ്രതികരിച്ചു. ചരിത്രം പ്രതികാരം ചെയ്യുമെന്ന് കലാപകാരികള്‍ ഓര്‍ക്കണമെന്നും ഹസീന വ്യക്തമാക്കി.

ഹസീന പ്രസംഗിക്കുമ്പോള്‍ ബുള്‍ഡോസര്‍ ഘോഷയാത്ര നടത്തണമെന്ന സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നാണ് ധാക്കയിലെ വസതിക്ക് മുന്നില്‍ ആയിരങ്ങള്‍ തടിച്ചുകൂടുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തത്.

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടു കൂടിയാണ് ഷെയ്ഖ് ഹസീന സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തത്. പ്രസംഗം ആരംഭിച്ചതോടെ പ്രതിഷേധക്കാ‍‌ർ ഹസീനയുടെയും ഇവരുടെ പാർട്ടിയായ അവാമി ലീഗിൻ്റെ നേതാക്കളുടെയും വീടുകളിലേക്ക് ഇരച്ച് കയറുകയായിരുന്നു. ഹസീനയുടെ വീട്ടിലെ ചുമരുകൾ പൊളിച്ച് മാറ്റുകയും എസ്കവേറ്ററും ക്രെയിനും ഉപയോഗിച്ച് വീട് പൂർണമായി പൊളിച്ച് മാറ്റുകയുമായിരുന്നു.

You might also like

Most Viewed