ബഹിരാകാശനടത്തത്തിൽ റിക്കാർഡുമായി സുനിത വില്യംസ് ; ഇതുവരെ നടന്നത് 62 മണിക്കൂർ, ആറു മിനിറ്റ്


ബഹിരാകാശ നടത്തത്തിൽ പുതിയ റിക്കാർഡുമായി ഇന്ത്യൻ വംശജ സുനിത വില്യംസ്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു നടന്ന വനിത എന്ന റിക്കാർഡാണു സ്വന്തമാക്കിയത്. സുനിതയുടെ ബഹിരാകാശ നടത്തം ഇതുവരെ 62 മണിക്കൂർ ആറു മിനിറ്റാണ്. 2017ൽ നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സൻ സ്ഥാപിച്ച 60 മണിക്കൂറും 21 മിനിറ്റും എന്ന റിക്കാർഡാണു സുനിത മറികടന്നത്. കഴിഞ്ഞദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തിനു പുറത്ത് അഞ്ചു മണിക്കൂർ 26 മിനിറ്റ് തുടർച്ചയായി നടന്നതോടെയാണു സുനിത റിക്കാർഡിലേക്ക് എത്തിയത്. സഹയാത്രികൻ ബുച്ച് വിൽമോറിനൊപ്പമായിരുന്നു നടത്തം.

ബഹിരാകാശ നിലയത്തിലെ തകരാറുള്ള റേഡിയോ കമ്യൂണിക്കേഷൻ യൂണിറ്റ് ഇരുവരും വിജയകരമായി നീക്കി. നേരത്തേ രണ്ടു തവണ ശ്രമിച്ചിട്ടും ഈ ദൗത്യം പരാജയപ്പെട്ടിരുന്നു. 2024 ജൂണ്‍ അഞ്ചിനാണു സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തിൽ ഭൂമിയില്‍നിന്നു പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ബഹിരാകാശ നിലയത്തിലെത്തി 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ തകരാർ കാരണം മടക്കയാത്ര നീണ്ടു.

article-image

GRSWWERSG

You might also like

Most Viewed