യുഎസില്‍ വിമാനപകടത്തില്‍ മുന്‍ സ്‌കേറ്റിംഗ് ലോക ചാമ്പ്യന്മാരും മരിച്ചതായി റിപ്പോർട്ട്


യുഎസില്‍ വിമാനപകടത്തില്‍ പെട്ടവരില്‍ സ്‌കേറ്റിങ് താരങ്ങളും. ഫിഗര്‍ സ്‌കേറ്റിങ് താരങ്ങളും പരിശീലകരും കുടുംബാംഗങ്ങളും വിമാനത്തിലുണ്ടായിരുന്നതായി യു.എസ് ഫിഗര്‍ സ്‌കേറ്റിങ് അതോറിറ്റി സ്ഥിരീകരിച്ചു. കാന്‍സാസിലെ നാഷണല്‍ ഡെവലപ്‌മെന്റ് ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങിയ താരങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്.

മുന്‍ സ്‌കേറ്റിംഗ് ലോക ചാമ്പ്യന്മാരായ യെവ്‌ജെനിയ ഷിഷോകോവ, വാഡിം നൗമോവ് എന്നിവര്‍ വിമാനത്തിലുണ്ടായിരുന്നു. ഇരുവരും വിമാനപകടത്തില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനാപകടത്തില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

വാഷിങ്ടണ്‍ ഡി സിയില്‍ റീഗന്‍ വിമാനത്താവളത്തിനടുത്താണ് ഹെലികോപ്റ്ററും വിമാനവും കൂട്ടിയിടിച്ച് അപകടമുണ്ടായത്. തകര്‍ന്ന വിമാനം പൊട്ടോമാക് നദിയില്‍ പതിച്ചു. അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടര്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 5342 ആയാണ് കൂട്ടിയിടിച്ചത്. വിമാനത്തില്‍ 60 യാത്രക്കാരും നാല് വിമാനജീവനക്കാരും ഉണ്ടായിരുന്നതായി അമേരിക്കന്‍ എയര്‍ലൈന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്.

കെന്‍സസിലെ വിചിറ്റയില്‍ നിന്നും വാഷിങ്ടണ്‍ ഡി സിയിലേക്ക് വരികയായിരുന്നു വിമാനം. ജീവനുള്ള ആരേയും ഇതുവരെ നദിയില്‍ നിന്നും കണ്ടെത്തായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ ഉള്‍പ്പടെയുള്ള വിവിധ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വിമാനവും ഹെലികോപ്റ്ററും തമ്മില്‍ കൂട്ടിയിടിച്ചുവെന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഭീകരമായ അപകടമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.

article-image

്നംമന

You might also like

Most Viewed