വെടിനിർത്തൽ താത്കാലികം; വേണ്ടിവന്നാൽ യുദ്ധം തുടരും; നെതന്യാഹു
ഹമാസുമായുള്ള വെടിനിർത്തൽ താത്കാലികമാണെന്നും ആവശ്യമെങ്കിൽ പോരാട്ടം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ബന്ദിക്കൈമാറ്റത്തിന് ധാരണയായെങ്കിലും ആരൊക്കെയാണ് കൈമാറ്റം ചെയ്യുന്നത് എന്നത് സംബന്ധിച്ച ലിസ്റ്റ് ഹമാസിന്‍റെ പക്കൽ നിന്ന് തങ്ങൾക്ക് ലഭിച്ചിട്ടില്ല. ഇത് കരാർ ലംഘനമാണ്. വേണ്ടിവന്നാൽ അമേരിക്കയുടെ സഹായത്തോടെ യുദ്ധം പുനഃരാരംഭിക്കുമെന്നും ഹമാസ് ബന്ദികളാക്കിയിരിക്കുന്ന എല്ലാവരേയും തിരികെ രാജ്യത്തെത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു.
42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിർത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്നായിരുന്നു ധാരണ. ഇതിൽ മൂന്നുപേരെയാണ് ഞായറാഴ്ച വിട്ടയയ്ക്കുക. ഇവർ 30 വയസിൽ താഴെയുള്ള ഇസ്രായേലിന്‍റെ വനിതാ സൈനികരാണെന്നായിരുന്നു ലഭിക്കുന്ന സൂചന. ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 737 പലസ്തീൻ തടവുകാരുടെ വിശദാംശങ്ങൾ ഇസ്രായേൽ പുറത്തുവിട്ടിരുന്നു. തടവുകാരുടെ ആദ്യസംഘത്തിൽ 95 പേരുണ്ടാകും. ഇവരെ ഞായറാഴ്ച വൈകുന്നേരം നാലിനുശേഷമേ കൈമാറൂവെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു.
dsdfs