കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ച് ലോസ് ആഞ്ചൽസ് കാട്ടുതീ
ലോസ് ആഞ്ചൽസിൽ കാട്ടു തീ അയൽപ്രദേശങ്ങളിലേക്ക് പടരുന്നതായി റിപ്പോർട്ട്. ഇതിനകം 23,000 ഏക്കറോളം കത്തിനശിച്ചു. 16 മരണങ്ങളും പതിനായിരം വീടുകളുടെ നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1,000 ഏക്കറിലേക്കു കൂടി വ്യാപിച്ച് ഇപ്പോൾ ബ്രെന്റ്വുഡിനെ ഭീഷണിപ്പെടുത്തുന്ന തീപിടിത്തത്തെ തടയാൻ ഹെലികോപ്ടറിൽ വെള്ളം അടിക്കൽ തുടരുകയാണ്. എന്നാൽ, ജ്വലിക്കുന്ന കുന്നുകളിൽ ഇവയൊന്നും കാര്യമായി ഏശുന്നില്ലെന്നാണ് സൂചന. ഹോളിവുഡ് സൂപ്പർ സ്റ്റാറും മുൻ കാലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗർ, ഡിസ്‌നി ചീഫ് എക്‌സിക്യൂട്ടിവ് ബോബ് ഇഗർ, എൻ.ബി.എ താരം ലെബ്രോൺ ജെയിംസ് എന്നിവരുടെ വീടുകൾ ബ്രെന്റ്‍വുഡിലാണുള്ളത്. ഇവിടെയുള്ളവരോട് പലായനം ചെയ്യാൻ നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
ഒഴിപ്പിക്കൽ മേഖലയിൽ സ്വന്തമായി വീടുള്ളവരിൽ സെനറ്റർ കമലാ ഹാരിസും ഉൾപ്പെടുന്നു. വാൻ ഗോഗ്, റെംബ്രാൻഡ്, റൂബൻസ്, മോനെറ്റ്, ഡെഗാസ് എന്നിവരുടെ മാസ്റ്റർപീസുകൾ ഉൾപ്പെടെ 125,000ലധികം കലാസൃഷ്‌ടികൾ സൂക്ഷിച്ചിരിക്കുന്ന ഹിൽടോപ്പ് മ്യൂസിയമായ ‘ഗെറ്റി സെന്ററും’ ഒഴിപ്പിക്കൽ മേഖലയിലാണ്. കെട്ടിടത്തിന് ഇതുവരെ കേടുപാടുകൾ സംഭവിച്ചിട്ടില്ല. കാട്ടുതീ ഒറ്റരാത്രികൊണ്ട് വീണ്ടും ശക്തമാകുമെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. ഈറ്റൺ, പാലിസേഡ്സ് എന്നീ തീപിടിത്തങ്ങൾ മൂലമാണ് മരണങ്ങളിൽ 11 ഉം. രണ്ടാമത്തെ വലിയ തീപിടുത്തമായ ഈറ്റൺ, 14000 ഏക്കറിലധികം നശിപ്പിക്കുകയും 15ശതമാനം നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. എന്നാൽ, തുടക്കത്തിൽ തീ ആളിപ്പടർത്തിയ വരണ്ട കാറ്റ് ഞായറാഴ്ചയോടെ വീണ്ടും ശക്തിപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ സർവിസ് മുന്നറിയിപ്പ് നൽകി.
asfderszdfx