ഹഷ് മണി കേസിൽ ഡോണൾഡ് ട്രംപ് കുറ്റവിമുക്തൻ
ഹഷ്-മണി കേസിൽ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റവിമുക്തൻ. ന്യൂയോർക്ക് കോടതിയുടേതാണ് കുറ്റവിമുക്തനാക്കികൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. അധികാരത്തിലേറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് നിർണായക വിധി. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ട്രംപിന് നാല് വർഷം വരെ തടവ് ശിക്ഷ വിധിച്ചിരുന്നു. നിയുക്ത പ്രസിഡന്റിന് കാര്യമായ പ്രത്യാഘാതങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് കേസിൽ ഹാജരായ ജഡ്ജി ജുവാൻ മെർച്ചൻ സൂചിപ്പിച്ചു. പ്രതിയെ ‘തടവോ പിഴയോ പ്രൊബേഷൻ മേൽനോട്ടമോ കൂടാതെ’ വിട്ടയക്കുമെന്നും മർച്ചൻ പറഞ്ഞു.
ജനുവരി 20 ന് പ്രസിഡന്റ് സ്ഥാനാരോഹണം നടത്താനിരിക്കുന്ന ട്രംപ്, ഒരു ക്രിമിനൽ വിചാരണ നേരിടുന്ന ആദ്യത്തെ യു.എസ് നിയുക്ത പ്രസിഡന്റാണ്. കേസിൽ ശിക്ഷ വൈകിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമം സുപ്രീംകോടതി വ്യാഴാഴ്ച തള്ളിയിരുന്നു. കഴിഞ്ഞ വർഷം മാത്രമായി 34 കേസുകളാണ് ട്രംപിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
2016 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴായിരുന്നു ഡോണൾഡ് ട്രംപ് പോൺ താരം സ്റ്റോമി ഡാനിയൽസുമായുള്ള വിവാഹേതരബന്ധം മറച്ചുവെക്കാൻ പണം നൽകിയെന്നതാണ് കേസ്. ട്രംപുമായി 2006ൽ ഉണ്ടായ ബന്ധത്തെക്കുറിച്ച് സ്റ്റോമി കോടതിയിൽ നേരത്തേ വിശദീകരിച്ചിരുന്നു. ഈ ബന്ധം മറച്ചുവെക്കാൻ ട്രംപ് സ്റ്റോമിക്ക് 130,000 ഡോളർ നൽകിയിരുന്നു എന്നാൽ ഈ സാമ്പത്തിക ഇടപാടുകൾ രേഖകളിൽ നിയമപരമായ ചെലവുകൾ’ ആയിട്ടാണ് ട്രംപ് അടയാളപ്പെടുത്തിയിരുന്നത്.
AQASWADES