ട്രക്ക് നദിയിലേക്ക് പതിച്ച് എത്യോപ്യയിൽ 71 പേർക്ക് ദാരുണാന്ത്യം
ആഡിസ് അബാബ: ആളുകളെ കുത്തിനിറച്ചെത്തിയ ട്രക്ക് നദിയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ എത്യോപ്യയിൽ 71 പേർക്ക് ദാരുണാന്ത്യം. എത്യോപ്യയിലെ ബോണ ജില്ലയിലെ ഗെലാൻ പാലത്തിൽ വച്ചാണ് അപകടം.
തെക്കൻ സിഡാമ പ്രാദേശിക ഭരണകൂട വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 71 പേർ മരിച്ചതായി തിങ്കളാഴ്ച പ്രാദേശിക ഭരണകൂട വക്താവ് വോസ്നിലേ സൈമൺ വ്യക്തമാക്കി.
മുകൾ വശം തുറന്ന നിലയിലുള്ള ട്രക്ക് നദിയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ബോണയിലെ ജനറൽ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. ചികിത്സയിൽ കഴിയുന്ന അഞ്ച് പേരുടെ ആരോഗ്യനില ഗുരുതരമാണ്.
ട്രക്കിന്റെ പരമാവധി ശേഷിയിലും അധികം ആളുകളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. നിരവധി വളവുകളും തിരിവുകളുനുള്ള റോഡിൽ ഡ്രൈവർ പാലം ശ്രദ്ധിക്കാതെ പോയതിന് പിന്നാലെയാണ് അപകടം.
്ിു്ിു